തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ എന്‍ ജി ഒ അസോസിയേഷന്റെ കണ്ണ് തുറപ്പിക്കല്‍ സമരം-

തളിപ്പറമ്പ്: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ശമ്പളം പിടിച്ചെടുക്കുന്നതില്‍ നിന്ന് ഇവരെ ഒഴിവാക്കുക, ഇന്‍സെന്റീവ് അനുവദിക്കുക-

തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കണ്ണ് തുറപ്പിക്കല്‍ സമരം സംഘടിപ്പിച്ചു.

സമരം സംസ്ഥാന കമ്മറ്റിയംഗം പി.സി സാബു ഉദ്ഘാടനം ചെയ്തു.

ജില്ല ട്രഷറര്‍ കെ.വി.മഹേഷ്, ജില്ല വൈസ് പ്രസിഡണ്ട് പി.വി.വിനോദ് , കെ.ആര്‍ ചന്ദ്രശേഖരന്‍, എം.സനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!