എന്‍ ജി ഒ അസോസിയേഷന്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു

തളിപ്പറമ്പ്: എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ക്ക് മുഖാവരണം വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ റവന്യൂ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി.കെ. നജീബിന് മാസ്‌ക്ക് നല്കി കൊണ്ട് സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു നിര്‍വ്വഹിച്ചു.

ആദ്യ ഘട്ടമെന്ന നിലയില്‍ മിനി സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസിലെയും ജീവനക്കാര്‍ക്ക് മുഖാവരണം വിതരണം ചെയ്തു.

ജില്ല ട്രഷറര്‍ കെ.വി.മഹേഷ്, ജില്ല വൈസ് പ്രസിഡണ്ട് പി.വി.വിനോദ് , സുനില്‍കുമാര്‍, എം.സനീഷ്, ജസ്റ്റിന്‍ വര്‍ഗീസ്, വി.പി.ദിനേഷ് കുമാര്‍, സി.വി.ബിന്ദു, വി.വി.ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!