കേരള പത്മശാലിയ സംഘം തളിപ്പറമ്പ് യുവജനവിഭാഗം യൂണിറ്റ് 170 കൂട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. 

തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് പൂക്കോത്ത് തെരു യൂണിറ്റ് യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ 170 കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി.

കിറ്റ് വിതരണ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കെ.നിഷ നിര്‍വഹിച്ചു. യുവജന വിഭാഗം പ്രസിഡന്റ് എം.വിനീഷ് അധ്യക്ഷത വഹിച്ചു.

കെ.പി.എസ് തളിപ്പറമ്പ ശാഖാ പ്രസിഡന്റ് കെ. ലക്ഷ്മണന്‍, സെക്രട്ടറി കെ.രമേശന്‍, കെ.പി.എസ്. തളിപ്പറമ്പ് താലൂക്ക് സെകട്ടറി കെ.രഞ്ജിത്ത്, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. മനോഹരന്‍, യുവജനവിഭാഗം സെക്രട്ടറി ടി.വി.കൃഷ്ണരാജ്, ട്രഷറര്‍ ടി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

എല്‍ കെ.ജി. മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കാണ് പഠനോപകരണ കിറ്റുകള്‍ നല്‍കിയത്.

കൊ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.പി.എസ്. യുവജന വിഭാഗം കമ്മറ്റി അംഗങ്ങള്‍ എല്ലാ കുട്ടികളുടെയും വീടുകളില്‍ പഠനോപകരണ കിറ്റുകള്‍ എത്തിച്ചു നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!