കേരളത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടര്‍ഫ് നരീക്കാംവള്ളിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

 

പിലാത്തറ:കേരളത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് ഇന്ന് ഞായറാഴ്ച്ച ഉദ്ഘാടനംചെയ്യും.

യുവതലമുറയെ കായികമായി പരിപോഷിപ്പിക്കാനാണ് ഫുട്‌ബോള്‍ ക്രിക്കറ്റ് ടര്‍ഫ് പിലാത്തറയില്‍ ആരംഭിക്കുന്നത്.

ഇതിനായി തികച്ചും ശാസ്ത്രീയമായി പണികഴിപ്പിച്ച 30,000 സ്‌ക്വയര്‍ ഫീറ്റ്കളിക്കളത്തില്‍ മൂന്ന് വയസ്സ് മുതല്‍ 19വരെയുള്ള കുട്ടികള്‍ക്കായി ആര്‍ ജി എസ് അക്കാദമി ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 6.30ന് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇ.പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

അക്കാദമി ഉദ്ഘാടനം കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ്മ നിര്‍വഹിക്കും.

.സി മുഹമ്മദ് ജാസിം, എം.കെ.ഗോകുല്‍ പ്രകാശ്, ഷംനാസ് അബ്ദുള്‍ ഗഫൂര്‍, സി.വി.രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടന ദിവസം മുന്‍ കേരള ഫുട്‌ബോള്‍ താരങ്ങളും കണ്ണൂര്‍ ജില്ലാ ഹെല്‍ത്ത് ടീമും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരവും ഉണ്ടായിരിക്കുമെന്ന് പി.സി.മുഹമ്മദ് ജാസിം, മുഹ്‌സിന്‍ റയിസ്, സി.വി.രാഹുല്‍ കുമാര്‍, പി.സി.മുഹമ്മദ് ഷമ്മാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!