കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: കേരള ജേര്‍ണലിസ്റ്റസ് യൂണിയന്‍-കെ ജെ യു- കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശ്രീനി ആലക്കോട് അധ്യക്ഷത വഹിച്ചു.

കെ ജെ യു സംസ്ഥാന സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍, മുന്‍ നഗരസഭാ ലൈബ്രേറിയന്‍ വി.വി.വിജയന്‍, നബ്രാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.കെ. നിസാര്‍, കെ ജെ യു ജില്ലാ സെക്രട്ടറി കെ.പി.രാജീവന്‍, ട്രഷറര്‍ ബി.കെ. ബൈജു, പാപ്പിനിശേരി യൂണിറ്റ് പ്രസിഡന്റ് ദാമോദരന്‍ കല്യാശേരി, തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി ടി.വി.രവിചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒന്നാം ക്ലാസ് മുതല്‍ എസ് എസ് എല്‍ സി വരെയുള്ള കുട്ടികള്‍ക്കാണ് സ്‌കൂള്‍ ബേഗ്, കുട, നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍, പൗച്ച്, സാനിറ്റൈസര്‍, മാസ്‌ക്ക് തുടങ്ങിയവ ഉള്‍പ്പെടെയുള്ള 24 കിറ്റുകള്‍ നല്‍കിയത്.

ജില്ലാ വൈസ് പ്രസിഡന്റ് കെ. രഞ്ജിത്ത്, ജോ.സെക്രട്ടറി വിമല്‍ ചേടിച്ചേരി, തളിപ്പറമ്പ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.രാജന്‍, ജില്ലാ കമ്മറ്റി അംഗം ജിജേഷ് ചാവശ്ശേരി, മേഖലാ കമ്മറ്റി അംഗം റിയാസ് കെ എം ആര്‍, പാപ്പിനിശേരി യൂണിറ്റ് സെക്രട്ടറി പ്രകാശന്‍ പാപ്പിനിശേരി എന്നിവര്‍ പങ്കെടുത്തു.

വിജയ് നീലകണ്ഠന്‍, വി.വി.വിജയന്‍, ടി.കെ.നിസാര്‍, ഡോ.പീലേരി മധുസൂതനന്‍,കെ ബിജുനു, സുബൈര്‍ സൂപ്പര്‍വിഷന്‍ എന്നിവരാണ് പഠനോപകരണ കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!