പരിയാരം: കോവിഡ്19 സ്ഥീരീകരിച്ച കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് ഇവരെ അതീവ സുരക്ഷയോടെ ആശുപത്രിയിലെത്തിച്ചത്.
ഇന്ന് രണ്ടുപേരെ കൂടി ഇവിടെ എത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോവിഡ് ബാധയുള്ളവര്‍ എത്തിയതോടെ ആശുപത്രിയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പുറമെ ഒപികളിലും തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ രോഗബാധ സ്ഥീരീകരിച്ച കൂടുതല്‍ ആളുകള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശനമായ ജാഗ്രതയിലാണ് ആശുപത്രി അധികൃതര്‍.
