കെ പി സി സി ഭാരവാഹിത്വം–സുധാകരന്‍ ഗ്രൂപ്പില്‍ പ്രതിഷേധം കത്തുന്നു–

തളിപ്പറമ്പ്: കെ പി സി സി ഭാരവാഹിത്വത്തിനുള്ള സുധാകരന്‍ ഗ്രൂപ്പിന്റെ ലിസ്റ്റ് പുറത്തുവന്നതോടെ സുധാകരന്‍ഗ്രൂപ്പില്‍ പ്രതിഷേധം കത്തുന്നു.

കെ പി സി സി ജന.സെക്രട്ടറി, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗത്വം എന്നിവ ലിഭിക്കേണ്ടവരുടെ ലിസ്റ്റില്‍ എം നാരായണന്‍കുട്ടി, കെ പ്രമോദ്, പി സി ജോസ്, രജനി രമാനന്ദ്, പ്രഫ എ ഡി മുസ്തഫ, ടി സരസ്വതി എന്നിവരുടെ പേരുകളാണ് സമര്‍പ്പിച്ചതെന്ന വിവരം സുധാകരന്‍ഗ്രൂപ്പിലെ പ്രമുഖരെ ഞെട്ടിച്ചിരിക്കയാണ്.

വര്‍ഷങ്ങളായി തളിപ്പറമ്പില്‍ സുധാകരന്‍ഗ്രൂപ്പിലെ അടിയുറച്ച പ്രവര്‍ത്തകരായി നില്‍ക്കുന്നവരെ തഴഞ്ഞ് ഡി സി സി പ്രസിഡന്റിന്റെ വേണ്ടപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.

ഗ്രൂപ്പില്‍ പെടുന്ന തളിപ്പറമ്പിലെ സീനിയര്‍ നേതാവ് കെ പി സി സി ഭാരവാഹിത്വത്തിന് അര്‍ഹനാണെങ്കിലും ഡി സി സി പ്രസിഡന്റ് എ ഗ്രൂപ്പില്‍ നില്‍ക്കുന്ന സമയത്തുണ്ടായ ചില പ്രശ്നങ്ങളില്‍ അ്ദദേഹവുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മനസില്‍ വെച്ച് ഇദ്ദേഹത്തെ മനപൂര്‍വ്വം തഴഞ്ഞു എന്നാണ് പരാതി.

ഡി സി സി പ്രസിഡന്റിനോടൊപ്പം സുധാകരന്‍ ഗ്രൂപ്പിലേക്ക് വന്ന പ്രധാന നേതാക്കളെയെല്ലാം കെ പി സി സി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് സുധാകരന്‍ഗ്രൂപ്പിന്റെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ ഗ്രൂപ്പ് നേതാവ് പറഞ്ഞു. ലിസ്റ്റില്‍ അടിയന്തിര മാറ്റം വരുത്തണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!