കെ പി സി സിയുടെ നിര്‍ദ്ദേശം സതീശന്‍ പാച്ചേനിക്ക് പാരയാവുമോ-രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച സജീവം-

തളിപ്പറമ്പ്: സതീശന്‍ പാച്ചേനിയുടെ എം എല്‍ എ മോഹത്തിന് കെ പി സി സി നിര്‍ദ്ദേശം പാരയാവുമോ–

രണ്ട് തവണ നിയമസഭയിലേക്ക് തുടര്‍ച്ചയായി മല്‍സരിച്ച് തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന കെ പി സി സി നിര്‍ദ്ദേശം കര്‍ശനമാക്കിയാല്‍ അഞ്ച് തവണ തോറ്റ പാച്ചേനിക്ക് സീറ്റ് ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഒരു പ്രമുഖ നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

സതീശന്‍ പാച്ചേനി 1996 ല്‍ തളിപ്പറമ്പില്‍ നിന്നും 2001 ലും 2006 ലും മലമ്പുഴയില്‍ നിന്നും 2009 ല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും 2016 ല്‍ കണ്ണൂരില്‍ നിന്നും മല്‍സരിച്ചുവെങ്കിലും വിജയിച്ചില്ല.

ഇത്തവണ കണ്ണൂരില്‍ നിന്ന് മല്‍സരിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

കെ.പി.സി.സി കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് തളിപ്പറമ്പ് നഗരസഭയിലേക്ക് ഉള്‍പ്പെടെ എവിടെയും തന്നെ പാലിക്കപ്പെട്ടിട്ടില്ല.

പാര്‍ട്ടി കോണ്‍ഗ്രസ് ആയതിനാലും കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് കെ പി സി സി ആയതിനാലും പാച്ചേനി വീണ്ടും മല്‍സരിച്ചാലും തോറ്റാലും അല്‍ഭുതമില്ലെന്നാണ് ഒരു മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!