ജീവനുവേണ്ടി നാടുണര്‍ത്തല്‍ എന്ന മുദ്രാവാക്യവുമായി കെ.എസ്.കെ.ടി.യു ബക്കളം പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധര്‍ണ്ണ നടത്തി

തളിപ്പറമ്പ്: കാര്‍ഷിക മേഖല ഉള്‍പ്പെടെ സര്‍വതും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തുക, തൊഴിലുറപ്പ് പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കുക,

ആദായ നികുതി അടക്കേണ്ടതില്ലാത്ത കുടുംബങ്ങള്‍ക്ക് 7500 രൂപ വീതം അടുത്ത മൂന്ന് മാസത്തേക്ക് അനുവദിക്കുക, ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ നിന്ന് 50 കിലോ വീതം ഓരോ കുടുംബത്തിനും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്

ജീവനുവേണ്ടി നാടുണര്‍ത്തല്‍ എന്ന മുദ്രാവാക്യവുമായി കര്‍ഷക തൊഴിലാളി അഖിലേന്ത്യാ വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി കെ.എസ്.കെ.ടി.യു ബക്കളം വില്ലേജ് കമ്മറ്റി ബക്കളം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധര്‍ണ്ണ ജില്ലാ ജോ. സെക്രട്ടറി കെ.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. \

സംസ്ഥാന കമ്മറ്റി മെമ്പര്‍ മേരി ചാക്കോ, കെ സതി, തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.ശശി അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ഷാജു. സ്വാഗതം പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!