അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്നും ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണത മൗലീകാവകാശ ലംഘനമെന്നും കെഎസ് എസ് പി എ

തളിപ്പറമ്പ്: അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്നും ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണത മൗലീകാവകാശ ലംഘനമെന്നും കെഎസ് എസ് പി എ (കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ മണ്ഡലം 35-ാം സമ്മേളനം അഭിപ്രായപ്പെട്ടു.

മനുഷ്യജീവന് ഭീഷണിയായി തീര്‍ന്ന ചിറവക്ക് റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ നടപടിയില്‍ സമ്മേളനം പ്രതിഷേധിച്ചു.

റോഡ് എത്രയും വേഗത്തില്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട സമ്മേളനം അപകടങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

ശമ്പള- പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, എട്ട് ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, ഒ പി ചികിത്സ അനുവദിച്ചു ഓപ്ഷന്‍ സൗകര്യങ്ങളോടെ ചികിത്സ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശേഖര്‍ തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ മണ്ഡലം പ്രസിഡന്റ് ടി ടി മാധവന്‍ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി സെക്രട്ടറി ഇ ടി രാജീവന്‍, കല്ലിങ്കീല്‍ പത്മനാഭന്‍, നൗഷാദ് ബ്ലാത്തൂര്‍ കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡന്റ് എ ശശിധരന്‍, പി ടി പി മുസ്തഫ, എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ ബ്രാഞ്ച് പ്രസിഡന്റ് എം സനീഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് യു. നാരായണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോ. സെക്രട്ടറി സി എല്‍ ജേക്കബ്, ബ്ലോക്ക് സെക്രട്ടറി പി സുഖദേവന്‍, കുഞ്ഞമ്മ തോമസ്, പി മൊയ്തു മാസ്റ്റര്‍, സി ശ്രീധരന്‍, കെ സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ കെ ഗംഗാധരന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഭാരവാഹികള്‍: പി ടി പി മുസ്തഫ (പ്രസിഡന്റ്) സി നാരായണന്‍, കെ വി തോമസ് (വൈസ് പ്രസിഡന്റ്) സി ശ്രീധരന്‍ (സെക്രട്ടറി) പി എന്‍ കമലാക്ഷി ടീച്ചര്‍, കെ വി ഭാസ്‌ക്കരന്‍ (ജോ: സെക്രട്ടറി) കെ എം നാരായണന്‍ (ട്രഷറര്‍) കുഞ്ഞമ്മ തോമസ് (വനിതാ കണ്‍വീനര്‍) പി.വി വനജകുമാരി (വനിത സെക്രട്ടറി).

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!