ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെ.എസ്.യു പെട്രോല്‍ പമ്പ് മാര്‍ച്ച് നടത്തി

തളിപ്പറമ്പ്: ദിനം പ്രതി നടപ്പിലാക്കുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍ പമ്പ് മാര്‍ച്ച് നടത്തി.

മന്ന പെട്രോള്‍ പമ്പില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി രവീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. നവനീത് അധ്യക്ഷത വഹിച്ചു.

പ്രതിഷേധമാര്‍ച്ച് തൃച്ചംബരം പെട്രോള്‍ പമ്പിലാണ് സമാപിച്ചത്. ജില്ലാ വൈസ്പ്രസിഡന്റ് സി.ടി അഭിജിത് സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് പ്രജിത് റോഷന്‍, നിതിന്‍ നാരായണന്‍, രാഹുല്‍ വടക്കാഞ്ചേരി, എം.പി ഫിര്‍ദോസ്, അജ്‌സം മയ്യില്‍, കെ.പി മിറാജ്, കെ.പി സിനസ്, കെ.പി ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!