ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.യു ടി.വി നല്‍കി

തളിപ്പറമ്പ്: കെ.പി സജിത്‌ലാലിന്റെ രക്തസാക്ഷിത്വത്ത ദിനത്തോടനുമ്പടിച്ച് കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി നല്‍കി.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ്, സെക്രട്ടറി അതുല്‍ വി കെ,

ജില്ലാ പ്രസിഡന്റ് ശമ്മാസ്, വൈസ് പ്രസിഡന്റ് അഭിജിത് സി ടി, ഡി സി സി ജനറല്‍ സെക്രട്ടറി മനോജ് കൂവേരി, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍,

മണ്ഡലം പ്രസിഡന്റ് ടി വി പദ്മനാഭന്‍, ബ്ലോക്ക് പ്രസിഡന്റ് പി. നവനീത്, പ്രജീഷ് കൊട്ടക്കാനം, ഫിര്‍ദൗസ് എം.പി, അമല്‍നാഥ് പി.കെ, മുബഷിര്‍ ഇരിങ്ങല്‍, രാഹുല്‍ വടക്കാഞ്ചേരി, അജ്‌സം മയ്യില്‍ എന്നിവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!