കുപ്പം-ചുടല-പാണപുഴ റോഡ് പ്രവൃത്തി വേഗത്തിലാക്കണമെന്ന് ടി. വി. രാജേഷ് എം.എല്‍ എ

തളിപ്പറമ്പ്:കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുപ്പം – ചുടല -പാണപുഴ റോഡ് പ്രവൃത്തി വേഗത്തിലാക്കണമെന്ന് ടി. വി. രാജേഷ് എം.എല്‍ എ ആവശ്യപ്പെട്ടു.

റോഡ് പ്രവൃത്തി വേഗത്തില്‍ നടക്കാത്തതിനാലും കലവര്‍ഷമായതിനാലും പലയിടത്തും വെള്ള കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ വാഹന ഗതാഗതം പ്രയാസകരമായിരിക്കുകയാണ്.

ആയതിനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ താത്കാലിക ക്രമീകരണം ഉണ്ടാക്കണമെന്നും എം എല്‍ എ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പ്രവൃത്തി നടക്കുന്ന മേഖല എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

പ്രസ്തുത റോഡ് നിര്‍മ്മിക്കാന്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57.79 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ലോക് ഡൗണിന് ശേഷം പ്രവൃത്തി ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല.

മലയോര മേഖലയിലേക്കുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.

പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍ പ്രതിനിധികളും പങ്കെടുത്ത് ജൂണ്‍ 3 ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ യോഗത്തിലെ തീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

പ്രവൃത്തി നീണ്ട് പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ പ്രയാസം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് എം എല്‍ എ യുടെ സന്ദര്‍ശനം.

താല്‍കാലിക പരിഹാരമായി വെള്ളം കെട്ടികിടക്കുന്ന ഭാഗങ്ങളില്‍ വെള്ളം ഒഴുക്കിവിടുന്നതിനും , കുഴികളില്‍ കല്ലുകള്‍ പാകി (ജിഎസ് ബി ) ഗതാഗത സംവിധാനം ഉണ്ടാക്കുന്നതിനും, മഴ മാറുന്നതിനനുസരിച്ച് ടാറിംഗ് പ്രവൃത്തി വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു.

ചുടല മുതല്‍ കച്ചേരികടവ് പാലം വരെ 8 കി മി കല്ലു പാകിയെങ്കിലും ( ജി എസ് ബി) ടാറിംഗ് ചെയ്യാത്തതിനാല്‍ പലയിടത്തും റോഡിലൂടെ യാത്ര ചെയ്യുന്നത് ദുഷ്‌ക്കരമാണ്.

കാലവര്‍ഷം കനത്തതിനാല്‍ റോഡ് ചളികുളമാണ്. 51 കള്‍വര്‍ട്ടുകളില്‍ 31 എണ്ണം മാത്രമാണ് പൂര്‍ത്തി കരിച്ചത്. റോഡിലെ മരങ്ങള്‍ മുറിച്ച് മാറ്റാനുണ്ട്.

എം എല്‍ എ യോടൊപ്പം പൊതുമരാമത്ത് അസി.എക്സി എഞ്ചിനിയര്‍ കെ.വി.ശശി, സി പി എം മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍, പൊതുമരാമത്ത് അസി. എഞ്ചിനിയര്‍ സജിത്ത്കുമാര്‍ , പ്രൊജക്ട് എഞ്ചിനിയര്‍ പി.ടി. രത്നാകരന്‍, കോണ്‍ട്രാക്ടര്‍ പി കെ സുനാസ് എന്നിവരും ഉണ്ടായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!