കാലവര്‍ഷക്കെടുതിയില്‍ കുപ്പം പ്രദേശത്തിന് ആശ്വാസമായി മുസ്ലിം യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡുകള്‍-

തളിപ്പറമ്പ്: അതിശക്തമായ കാലവര്‍ഷത്തില്‍ കരകവിഞ്ഞു ഒഴുകിയ കുപ്പം പുഴയുടെ തീരത്തെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആശ്വാസമായി.

വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമുള്ള സാധന സാമഗ്രികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ സെക്രട്ടറി പി പി മുഹമ്മദ് നിസാര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി നസീര്‍, കുപ്പം ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കാട്ടി, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് എന്‍ യു ഷഫീഖ്, ശാഖാ യൂത്ത്‌ലീഗ് പ്രസിഡന്റ് ടി പി സിദ്ദീഖ്, സെക്രട്ടറി കെ എം മുഹമ്മദ് കുഞ്ഞി, മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അഷ്റഫ് ബപ്പു മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഹനീഫ മദ്രസ, വൈസ് ക്യാപ്റ്റന്‍ നൗഫല്‍ മന്ന എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!