ജനകീയ മെമ്പര്‍ അബ്ദുള്‍റസാക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍, ഹംസയേയും കുടുംബത്തേയും പ്രകൃതി ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ജനകീയ കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ കോട്ടുപുറത്തെ ഹംസയെയും പ്രകൃതി ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ജനകീയ കമ്മറ്റി രംഗത്തിറങ്ങി.

കുറുമാത്തൂര്‍ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുഴയില്‍ അടിഞ്ഞ എക്കല്‍മണ്ണ് നീക്കവും സംരക്ഷണ ഭിത്തി നിര്‍മ്മാണവും ആരംഭിച്ചു.

കഴിഞ്ഞ പ്രളയകാലത്താണ് പുഴ വഴിമാറിയൊഴുകി ഹംസയുടെയും സഹോദരന്റെയും 15 സെന്റോളം സ്ഥലം നഷ്ടപ്പെട്ടത്.

പുഴയും വീടും കിണറും തമ്മില്‍ ഏഴ് മീറ്റര്‍ മാത്രമേ അകലമുള്ളൂവെന്നതിനാല്‍ പുഴയോരത്ത് കരയിടിച്ചില്‍ രൂക്ഷമായതോടെ കുടുംബത്തിന് സമാധാനമായി ഉറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയായി.

കരയിടിച്ചില്‍ ഭീഷണി കണക്കിലെടുത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ ജയിംസ്മാത്യു എംഎല്‍എ മുന്‍കൈയെടുത്തുവെങ്കിലും ഫണ്ട് ലഭിച്ചില്ല.

ഇത്തവണ മഴക്കാലത്തിന് മുമ്പേതന്നെ പുഴയില്‍ അടിഞ്ഞ എക്കല്‍മണ്ണ് നീക്കംചെയ്യാന്‍ കളക്ടര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെ മണ്ണ് നീക്കം ചെയ്യുന്നത് മുടങ്ങി. കഴിഞ്ഞ ദിവസം മഴ ശക്തമായോടെ ഹംസയുടെ വീടിനോട് ചേര്‍ന്ന ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് വീണു.

ഇതോടെയാണ് പഞ്ചായത്ത് അംഗം എന്‍.പി.അബ്ദുള്‍റസാക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. 

മഴ ആരംഭിച്ചതോടെ മണ്ണ് നീക്കം ചെയ്യാന്‍ പ്രത്യേക ഫ്‌ളോട്ടിംഗ് ബാര്‍ജും ഹിറ്റാച്ചിയും എത്തിച്ചാണ് പുഴയില്‍ നിന്ന് എക്കല്‍ മണ്ണ് കോരി മാറ്റിയത്.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്‍.പി.അബ്ദുള്‍റസാക്ക് കണ്‍വീനറായി രൂപീകരിച്ച ജനകീയ കമ്മറ്റി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കെ.പി.ജാഫര്‍, കെ.പി.താജുദ്ദീന്‍, കെ.വി.ബാലകൃഷ്ണന്‍, കെ.ശശിധരന്‍, നാജ് അബ്ദുള്‍റഹ്മാന്‍ എന്നിവരാണ് പ്രവനര്ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!