പുരാണ പ്രസിദ്ധമായ തൃച്ചംബരം പൂക്കോത്ത് നടയിലെ ആല്‍മരത്തിന് തീപിടിച്ചു

തളിപ്പറമ്പ്: പുരാണ പ്രസിദ്ധമായ തൃച്ചംബരം പൂക്കോത്ത് നടയിലെ ആല്‍മരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ എട്ടോടെയാണ് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്ന ആല്‍മരത്തിലേക്ക് തീ പടര്‍ന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം കുതിച്ചെത്തിയ തളിപ്പറമ്പ് അഗ്‌നിശമന നിലയത്തിലെ സേനാംഗങ്ങളാണ് തീയണച്ചത്. ഉത്സവത്തിന്റെ ഭാഗമായി

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പൂക്കോത്ത് നടയില്‍ ആല്‍മരത്തിന് ചുവട്ടില്‍ കൂട്ടിയിട്ട ചപ്പുചവറുകളില്‍ നിന്നാണ് തീ പിടിച്ചതെന്ന് കരുതുന്നു.

മരത്തിന്റെ പകുതിയോളം ഭാഗത്തേക്ക് തീ പടര്‍ന്നുവെങ്കിലും പെട്ടെന്ന് തന്നെ തീയണക്കാന്‍ സാധിച്ചതിനാല്‍ ആല്‍മരത്തെ രക്ഷിക്കാന്‍ സാധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!