ലെന്‍സ് ഫെഡ് കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ തളിപ്പറമ്പില്‍

തളിപ്പറമ്പ് : ലെന്‍സ് ഫെഡ് പതിനൊന്നാമത് ജില്ലാ സമ്മേളനം നാളെ ബക്കളം പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടക്കും.  നിര്‍മ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ ഇടപ്പെടുക, കെട്ടിട നിര്‍മ്മാണ അനുമതിക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി നവംബര്‍ 21ന് കണ്ണൂരില്‍ നടന്ന വനിതാ സംഗമം മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ന് വൈകിട്ട് 5ന് വാദ്യഘോഷങ്ങളോടുകൂടിയ വിളംബര ഘോഷയാത്ര തളിപ്പറമ്പ് ചിറവക്കില്‍ നിന്നാരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും.

തുടര്‍ന്ന് പൊതു സെമിനാര്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ടൗണ്‍ പ്ലാനര്‍ കെ.വി രഞ്ജിത്ത് മുഖ്യാതിഥിയാകും. ലെന്‍സ് ഫെഡ് സംസ്ഥാന ബില്‍ഡിങ് റൂള്‍ കമ്മറ്റി ചെയര്‍മാന്‍ കെ. സലീം പുതിയ കെട്ടിട നിര്‍മ്മാണ നിയമവും പ്രായോഗ്യതയും എന്ന വിഷയം അവതരിപ്പിക്കും. ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

നാളെ രാവിലെ 10ന് ജില്ലാ സമ്മേളനം ബക്കളം പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.സി ജോസഫ് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. മഹമ്മൂദ് അള്ളാംകുളം അധ്യക്ഷനാകും. ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ മുഖ്യാഥിതിയാവും.

ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള, സംസ്ഥാന നേതാക്കളായ പി.എം സനില്‍കുമാര്‍, യു.എ ഷബീര്‍, സി.എസ് വിനോദ് കുമാര്‍, ടി.സി.വി ദിനേഷ് കുമാര്‍, ഇ.പി ഉണ്ണികൃഷ്ണന്‍, എ.കെ ജയചന്ദ്രന്‍, കെ.ഇ മുഹമ്മദ് ഫസല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ സി.എസ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി കനകരാജ് അധ്യക്ഷനാകും. സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മാണ വസ്തുക്കളുടെ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവയും ഒരുക്കുമെന്ന് തളിപ്പറമ്പില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടി.സി.വി ദിനേഷ് കുമാര്‍, എ.കെ ജയചന്ദ്രന്‍, പി.വി കനക രാജ്, എസി. മധുസുദനന്‍, കെ. കമലാക്ഷന്‍ എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!