ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങള്‍ കത്തി നശിച്ച് ഒരുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

തളിപ്പറമ്പ് : ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത ഇടിമിന്നലേറ്റ് വീടിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു.മീറ്റര്‍ ബോക്‌സ് പൊട്ടിത്തെറിച്ചു. മാന്തം കുണ്ട് മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തെ പയ്യന്നൂര്‍ വടക്കിനിപുരയില്‍ രാജന്റെ വീട്ടിലെ കുഴല്‍ കിണറിനാണ് ഇടിമിന്നലേറ്റത്.

കുഴല്‍ കിണറിന്റെ ചുറ്റും ഉറപ്പിച്ച കല്ലുകള്‍ ഇളകി പൊട്ടിയ നിലയിലാണ് ഇതിന്റെ മീറ്റര്‍ ബോക്‌സും പൊട്ടി കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളത്.

ടിവിയുടെ ഡിഷും പൊട്ടിയിട്ടുണ്ട്. വൈദ്യുതി ലൈനിന്റെ മെയിന്‍ ബോക്‌സിനും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലോടെ ആണ് സംഭവം.

വീട്ടിന്റെ വയറിങ്ങ് മുഴുവനായും കത്തിയ നിലയിലാണ്. ഇവ പൂര്‍ണമായും മാറ്റേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്നും ഒരുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും രാജന്‍ പറഞ്ഞു. പ്രദേശത്തെ മറ്റ് ിരവധി വീടുകളിലും വയറിങ്ങ് നശിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!