ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ജെല്ലിക്കട്ട് ഇന്ത്യന്‍ പനോരമയിലേക്ക്

കൊച്ചി : ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ജെല്ലിക്കട്ട് ഇന്ത്യന്‍ പനോരമയിലേക്ക്. ഇന്ത്യയുടെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തില്‍ പനോരമ വിഭാഗത്തില്‍ ജോല്ലിക്കെട്ടിനു പുറമെ മൂന്ന് മലയാള സിനിമകളാണുളളത്.

ടി കെ രാജീവ്കുമാര്‍ സംവിധാനംചെയ്ത കോളാമ്പി, മനു അശോകന്‍ ഒരുക്കിയ ഉയരെ എന്നിവയാണ് പനോരമയില്‍ മലയാളത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റു രണ്ട് സിനിമകള്‍.

ഗോത്രഭാഷയായ പണിയഭാഷയില്‍ മലയാളി സംവിധായകന്‍ മനോജ് കാന ഒരുക്കിയ കെഞ്ചിര എന്ന സിനിമയും ഇരുള ആദിവാസി ഭാഷയില്‍ വിജേഷ് മണി ഒരുക്കിയ നേതാജി എന്ന ചിത്രവും തെരഞ്ഞെടുക്കപ്പെട്ടവയിലുണ്ട്.

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. കഥേതരവിഭാഗം പനോരമവിഭാഗത്തില്‍ മലയാളത്തില്‍നിന്ന് രണ്ട് ചിത്രം ഇടംനേടി. ജയരാജ് ഒരുക്കിയ ശബ്ദിക്കുന്ന കലപ്പ,

നൊവിന്‍ വാസുദേവ് ഒരുക്കിയ ഇരവിലും പകലിലും ഒടിയന്‍ എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവ വേദിയാകുന്ന മേളയില്‍ 76 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേക വിവരണത്തോടെയുള്ള പാക്കേജ് ഇക്കുറിയും ഉള്‍പ്പെടുത്തയിട്ടുണ്ട്. മേള അരനൂറ്റാണ്ട് പിന്നിടുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത.

ഇന്ത്യയില്‍ വിവിധഭാഷകളില്‍ ഒരുക്കിയ 50 വര്‍ഷം പിന്നിട്ട 12 ചിത്രങ്ങളുടെ പ്രത്യേകവിഭാഗവും ഇക്കുറി ഉള്‍പ്പെടുത്തി. ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ മേളയില്‍ ആദരിക്കും.

സമകാലീന റഷ്യന്‍ചിത്രങ്ങളുടെ പ്രത്യേക വിഭാഗമായിരിക്കും മേളയുടെ പ്രധാന ആകര്‍ഷണം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!