ലയണ്‍സ് ക്ലബ്ബ് ഓഫ് പിലാത്തറ സ്‌കൂളിന് ടി വി സെറ്റും പഞ്ചായത്ത് കോവിഡ് സെന്ററിലേക്ക് പി പി ഇ കിറ്റും നല്‍കി.

പിലാത്തറ: ലയണ്‍സ് ക്ലബ് ഓഫ് പിലാത്തറയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്കുള്ള സഹായം നല്കുന്ന വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി അറത്തില്‍ വി.എം.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ടി.വി. സെററിന്റെ വിതരണം നടന്നു.

ലയണ്‍സ് പ്രസിഡണ്ട് സിദ്ധാര്‍ത്ഥന്‍ വണ്ണാരത്ത് അദ്ധ്യക്ഷത വഹിച്ചു. വി.കെ ഷാജി മാസ്റ്റര്‍ക്ക് അദ്ദേഹം ടി വി സെറ്റ് കൈമാറി.

സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ തുളസി ടീച്ചര്‍, ലയണ്‍സ് ഭാരവാഹികളായ കെ.എം.സോമസുന്ദരം, പവിത്രന്‍ ചന്ദ്രോത്ത് , എന്‍.പുരുഷോത്തമന്‍, ഗംഗാധരന്‍, ദാമോദരന്‍, റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് കെ.കെ.എം.ശാരദ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് കണ്ണാട എന്നിവര്‍ പ്രസംഗിച്ചു.

ചെറുതാഴം പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ് ഓഫ് പിലാത്തറ നല്‍കുന്ന പി പി ഇ കിറ്റ് പ്രസിഡണ്ട് സിദ്ധാര്‍ത്ഥന്‍ വണ്ണാരത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതിക്ക് കൈമാറി.

ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി സി എം ഹരിദാസ്, ജീവനക്കാര്‍ ലയണ്‍സ് ക്ലബ് മെമ്പര്‍മാര്‍ എന്നിവരും പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!