ഡോ.എസ്.രാജീവ് ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍

പരിയാരം: കേരളത്തിലെ 644 ലയണ്‍സ് ക്ലബ്ബുകളിലെ 23,500 ലയണ്‍ മെമ്പര്‍മാരെ പ്രധിനിധീകരിക്കുന്ന ലയണ്‍സ് മള്‍ട്ടിപ്പിള്‍ 318 ന്റെ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണായി ഡോ: എസ്.രാജീവ് തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റേറ്റ് ലയണ്‍ ഗവര്‍ണേഴ്സ് കൗണ്‍സില്‍ യോഗമാണ് സംസ്ഥാനത്തെ അഞ്ച് ഡിസ്ട്രിക് ഗവര്‍ണര്‍മാരടങ്ങുന്ന സ്റ്റേറ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സിലിന്റെ ചെയര്‍പേഴ്സനെ തിരഞ്ഞെടുത്തത്.

എട്ടുവര്‍ഷത്തിന് ശേഷമാണ് മലബാറില്‍ നിന്ന് ഈ സ്ഥാനത്തേക്ക് ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

പയ്യന്നൂര്‍ സ്വദേശിയായ ഡോ: എസ്.രാജീവ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് വൈസ്.പ്രിന്‍സിപ്പാളും മെഡിക്കല്‍ ബോര്‍ഡ് അംഗവുമാണ്.

32 വര്‍ഷമായി ലയണ്‍സ് ക്ലബ്ബിന്റെ നേതൃനിരയില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

ഇപ്പോള്‍ സിസ്ട്രിക്ട ഗവര്‍ണറാണ്. ഭാര്യ: ഡോ: പി.കെ.ബാലാമണി. മക്കള്‍: അഭിജിത്ത് ( എഞ്ചിനീയര്‍, യു.എസ്.എ), ഡോ:അനഘ (എം.ഡി.മെഡിസിന്‍, കെ.എം.സി.ബംഗളരു).

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!