രണ്ടര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് മുങ്ങിയ യുവതിക്കും കാമുകനും ജയില്‍-

 

പരിയാരം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയേയും കാമുകനേയും റിമാന്‍ഡ് ചെയ്തു.

ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30)എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഇന്നലെ രാവിലെ ഇരുവരും പരിയാരം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

കഴിഞ്ഞ 12 നാണ് കുട്ടിയെ ഉമ്മയെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്.

വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്‌റ്റേഷനില്‍ ഹാജരായത്.

റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പോലീസില്‍ കീഴടങ്ങിയത്.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!