സംവിധാനം പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍. ലൂസിഫറിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

കൊച്ചി : പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും. നായകന്‍ മോഹന്‍ലാല്‍, ചിത്രത്തിന്റെ പേര് ലൂസിഫര്‍.

പൃഥ്വിരാജ് സംവിധായകനായും മോഹന്‍ലാല്‍ നായകാനായും എത്തുന്നുവെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രീകരണമാരംഭിക്കുന്ന വിവരം സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

You can like this post!

You may also like!