മദ്രസ അധ്യാപകര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം-. അബ്ദുസമദ് മുട്ടം

തളിപ്പറമ്പ്:മതപ്രബോധന രംഗത്ത് വിദ്യാര്‍ത്ഥി സമൂഹത്തെ ധാര്‍മിക വിദ്യാഭ്യാസം നല്‍കി മതബോധമുള്ളവരാക്കി വളര്‍ത്തുന്നതില്‍ കഠിനാധ്വാനം നടത്തുന്ന മദ്‌റസ അധ്യാപകര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ത്വരിതപ്പെടുത്തണമെന്നും അവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ച് നല്‍കുന്നതില്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ ഉണ്ടാവണമെന്നും കണ്ണൂര്‍ ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബ്ദുസമദ് മുട്ടം പറഞ്ഞു.

കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊറോണ ആശ്വാസ പദ്ധതിയുടെ രണ്ടാം ഘട്ടമായി റെയിഞ്ച് സെക്രട്ടറിമാര്‍ക്കുള്ള ധന സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ റമദാനില്‍ ഉള്‍പ്പെടെ യാതൊരു ജോലിയുമില്ലാതെ ജീവിതം പ്രയാസപ്പെടുന്ന പള്ളി ഇമാമുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ബ്‌നു ആദം അധ്യക്ഷനായിരുന്നു.

ഒന്നാം ഘട്ടത്തില്‍ മുവ്വായിരത്തോളം അധ്യാപകര്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കിയിരുന്നു.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ അബ്ദു ശുക്കൂര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ കൊട്ടില സ്വാഗതവും ഹൈദര്‍ ഫൈസി നന്ദിയും പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!