മഹിളാ കോണ്‍ഗ്രസ് സദ്ഭാവന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

തളിപ്പറമ്പ് : മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

തളിപ്പറമ്പില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മദിനമാണ് സദ്ഭാവന ദിനമായി ആചരിച്ചത്.

തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടികള്‍ തുടങ്ങിയത്.

തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസിന്റെ വകയായി തളിപ്പറമ്പ് നഗരസഭാ ഓഫിസ് ജീവനക്കാര്‍ക്കുള്ള മാസ്‌ക്കുകള്‍ ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സലാ പ്രഭാകരന് കൈമാറി. തുടര്‍ന്ന് സേവന പ്രതിജ്ഞയുമെടുത്തു.

ഭക്ഷ്യധാന്യ കിറ്റും കൈമാറി. പിന്നീട് പൂക്കോത്ത് തെരുവിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന മഹിളാ കോണ്‍ഗ്രസ് മുന്‍ നേതാവ് പി. കല്യാണിയെ ആദരിച്ചു.

തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞമ്മ തോമസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി.പി വത്സല, മണ്ഡലം പ്രസിഡന്റ് കെ. നിഷ, നഗരസഭാ കൗണ്‍സിലര്‍ ദീപ രഞ്ജിത്ത്, പി.വി രുഗ്മിണി, എ. റഷീദാമ്മ, പി.വി രാജാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!