മലയാള സിനിമക്ക് കണ്ണൂരില്‍ നിന്നും ഒരു താരസുന്ദരി കൂടി

കണ്ണൂര്‍ : മലയാള സിനിമാ ലോകത്തേക്ക് കണ്ണൂരില്‍ നിന്നും ഒരു നടി കൂടി. തളിപ്പറമ്പ് ബക്കളം സ്വദേശിനിയായ അല എന്ന സുനയനയാണ് അഭിനയംഗത്ത് ശ്രദ്ധേയയാകുന്നത്. അല പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഓറഞ്ച് വാലി എന്ന സിനിമ തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

നര്‍ത്തകി കൂടിയായ സുനയന ആറു വര്‍ഷം മുമ്പ് വേഗം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോള്‍ ആര്‍.കെ ഡ്രീം വെസ്റ്റ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഓറഞ്ച് വാലി എന്ന സിനിമയില്‍ മീരാ നായര്‍ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സുനയന തന്റെ രണ്ടാം വരവ് ഉജ്ജ്വലമാക്കിയിരിക്കുകയാണ്.

സിനിമയ്ക്കായി അല എന്ന് പേരുമാറ്റവും നടത്തിയിട്ടുണ്ട്. അല നായികയായ ഓറഞ്ച് വാലി പ്രണയവും പ്രതിഷേധവും വിപ്ലവും കുടുംബ ജീവിതത്തിന്റെയും കഥപറയുന്ന സിനിമയാണ്. ചിത്രത്തില്‍ എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തനായ ബിബിന്‍ മത്തായി ആണ് നായകന്‍. അലയെക്കൂടാതെ ദിപുല്‍, വന്ദിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

സിനിമ കണ്ട് നിരവധി പേരാണ് അലയെ വിളിക്കുന്നത്. ഹിന്ദിയില്‍ നിന്നും ഓഫറും തന്നെ തേടിയെത്തിയതായി അല പറഞ്ഞു. മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍, മധുപാല്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, മോഹന്‍ കുപ്ലേരിയുടെ ചന്ദ്രഗിരി എന്നീ സിനിമകളാണ് അലയുടേതായി ഇനി തീയറ്ററുകളില്‍ എത്താനുള്ളത്.

ബക്കളത്തെ പി.ലക്ഷ്മണന്‍ വി.നളിനി ദമ്പതികളുടെ മകളാണ്. സൂരജാണ് സഹോദരന്‍.

കെ.എം.ആര്‍

You can like this post!

You may also like!