തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

തളിപ്പറമ്പ്: അഭിഭാഷകന്റെ വീട്ടില്‍ മോഷണം നടത്തി രണ്ട് പവന്‍ സ്വര്‍ണ്ണവളകളും 7000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ മോഷ്ടാവ് അറസ്റ്റില്‍.

പട്ടുവം കാവുങ്കലിലെ ഓള്‍ നിടിയന്‍ ബിജു ഡേവിഡ്(45) ആണ് പിടിയിലായത്. കാഞ്ഞിരങ്ങാട്ടെ അഭിഭാഷകന്‍ പി.അശോകന്റെ വീട്ടില്‍ ഈ മാസം 8 നാണ് കവര്‍ച്ച നടന്നത്.

കഴിഞ്ഞ അഞ്ചിന് അശോകനും കുടുംബവും വീട് പൂട്ടി പുറത്തുപോയിരുന്നു. തിരിച്ചു വന്ന ശേഷം മുകളിലെ നിലയിലുള്ള മേശ പരിശോധിച്ചപ്പോഴാണ് രണ്ട് ഓരോ പവന്‍ തൂക്കമുള്ള വളകളും കവറിലിട്ട് സൂക്ഷിച്ച പണവും മോഷണം പോയതായി കണ്ടത്.

അശോകന്റ വീട്ടില്‍ ജോലി ചെയ്തിരുന്ന ബിജുവിനെ രണ്ട് മാസം കൊണ്ട് പറഞ്ഞു വിട്ടിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!