മംഗളം ദിനപത്രം, സുദിനം സായാഹ്ന ദിനപത്രം തളിപ്പറമ്പ് ബ്യൂറോ പ്രവര്‍ത്തനം തുടങ്ങി. കെ ജെ യു ജില്ലാ പ്രസിഡന്റ് ശ്രീനി ആലക്കോട് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: മംഗളം ദിനപത്രം, സുദിനം സായാഹ്ന ദിനപത്രം തളിപ്പറമ്പ് ന്യൂസ് ബ്യൂറോ പ്രവര്‍ത്തനം തുടങ്ങി.

കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീനി ആലക്കോട് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഇതോടൊപ്പം കരിമ്പം ഹെല്‍പ്പ് ലൈന്‍, റൂബി മീഡിയ ന്യൂസ് ഏജന്‍സി എന്നിവയും ആരംഭിച്ചിട്ടുണ്ട്.

കെ ജെ യു ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, ട്രഷറര്‍ ബി.കെ.ബൈജു, പൊതുപ്രവര്‍ത്തകന്‍ കെ.പി.മൊയ്തു, പരിസ്ഥിതി പ്രവര്‍ത്തകന്‍  വിജയ്  നീലകണ്ഠന്‍, എന്‍ ജി ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ്, പരിയാരം പ്രസ്‌ക്ലബ്ബ് ട്രഷറര്‍ അനില്‍ പുതിയ വീട്ടില്‍, കെ.പി.രാജീവന്‍, സി. കുഞ്ഞിക്കണ്ണന്‍, രാജു എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!