മുന്‍കൂര്‍ ജാമ്യഹരജി തള്ളി, ഹൈക്കോടതിയെ സമീപിക്കുമെന്ന് ബംബറടിച്ച അജിതന്‍.

തളിപ്പറമ്പ്: മുന്‍കൂര്‍ ജാമ്യഹരജി തള്ളി, ഹൈക്കോടതിയെ സമീപിക്കുമെന്ന് ബംബറടിച്ച അജിതന്‍.

കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത കേരള ലോട്ടറിയുടെ മണ്‍സൂര്‍ ബമ്പര്‍ ഭാഗ്യവാനെന്ന് ഉറപ്പിച്ച് ബാങ്കില്‍ ടിക്കറ്റ് എത്തിച്ച പറശ്ശിനിക്കടവിലെ പി.എം.അജിതന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

ഇപ്പോള്‍ തളിപ്പറമ്പ് പോലീസ് അന്വേഷിച്ചു വരുന്ന അജിതന്‍ ഒളിവില്‍ കഴിഞ്ഞാണ് ജാമ്യാപേക്ഷ നല്‍കിയത്.

തലശ്ശേരി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജി ടി.ഇന്ദിര നിരസിച്ചത്.

ലോട്ടറി മറിമായത്തിലെ നിജസ്ഥിതി അറിയാന്‍ പോലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അജിതന്‍ കണ്ണുരിലെ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് കേസിന്റെ സംക്ഷിപ്ത വിവരം ഹാജരാക്കാന്‍ തളിപ്പറമ്പ് പോലീസിനോട് ജില്ലാ കോടതി ആവശ്യപ്പെട്ടിരുന്നു.

ബമ്പര്‍ സമ്മാനമായ അഞ്ച് കോടി അടിച്ച ടിക്കററാണ് അജിതന്‍ കണ്ണൂര്‍ ചിറക്കല്‍ പുതിയ തെരുവിലെ കനറാ ബാങ്ക് ശാഖയില്‍ ഹാജരാക്കിയിരുന്നത്.-

ഇതേ തുടര്‍ന്ന് നികുതി കഴിച്ചുള്ള മൂന്നര കോടി ലോട്ടറി വകുപ്പ് ബാങ്കിലേക്ക് അയച്ചു – എന്നാല്‍ ഇതിനിടെ ഉയര്‍ന്ന നാടകീയ സംഭവങ്ങള്‍ കാരണം ബാങ്കധികൃതര്‍ പണം കൈമാറിയില്ല.

ബമ്പര്‍ ലോട്ടറി ടിക്കറ്റിന് അവകാശിയായി കോഴിക്കോട് പുതിയങ്ങാടിക്കടുത്ത ടാക്‌സി ഡ്രൈവര്‍ മുനിയപ്പന്‍ എത്തിയതോടെയാണ് വിഷയം പോലീസ് കേസായത്.-

പറശിനിക്കടവിലേക്ക് തീര്‍ത്ഥയാത്ര പോയ അവസരത്തില്‍ ക്ഷേത്ര പരിസരത്ത് വച്ച് വാങ്ങിയതാണ് ബമ്പര്‍ ടിക്കറ്റെന്നായിരുന്നു മുനിയപ്പന്റ വാദം.-

ടിക്കറ്റിന്റെ പുറത്ത് താന്‍ പേരെഴുതി ഒപ്പിട്ടതായും മുനിയപ്പന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ പുറത്ത് അജിതന്റെ പേരും ഒപ്പുമാണ് ഇപ്പോള്‍ ഉള്ളത്.-

ഇതിന്റെ നിജസ്ഥിതി അറിയാന്‍ വിവാദമായ ടിക്കറ്റ് ഫോറന്‍സിക് പരിശോധനക്കയച്ചതായുംസൂചനയുണ്ട്‌.


ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി വീണ്ടും ഹരജി നല്‍കുമെന്ന് അജിതന്റെ അഭിഭാഷകന്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!