അമ്പായത്തോട്ടിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു, സംഘത്തിൽ മൊയ്തീനും രാമുവും

അമ്പായത്തോട്: തോക്കുകളേന്തി പ്രകടനം നടത്തുകയും പോസ്റ്ററുകളും ബാനറുകളും പതിക്കുകയും ചെയ്ത മാവോയിസ്റ്റ് സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന.

മൊയ്തീൻ, രാമു എന്നിവർ സംഘത്തിൽ ഉണ്ടെന്നാണ് വിവരം. കാടിന് സമീപം നിർത്തിയിട്ട കോട്ടയത്തുനിന്നും രാവിലെ അമ്പായതോട്ടിൽ എത്തിയ അന്ന എന്ന ബസിൽ കയറിയിരുന്ന മാവോയിസ്റ്റുകൾ മങ്കി ക്യാപ്പ് ധരിച്ച് ബസിൽ നിന്നും റോഡിലൂടെ പോകുന്നവർക്ക് ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.

ജനുവരി 31ന് സി പി ഐ മാവോയിസ്റ്റ് ആഹ്വാനം ചെയ്തിതിരിക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാനും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ഥലത്തെത്തിയ തണ്ടർബോൾട്ട് സംഘവും രഹസ്യാന്വേഷണ വിഭാഗവും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!