അമ്പായത്തോട് നാലംഗ മാവോയിസ്റ്റ് സംഘം തോക്കുകളുമായി പ്രകടനംനടത്തി

അമ്പായത്തോട്: അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുമെന്ന മുദ്രാവാക്യവുമായി നാലംഗ മാവോയിസ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ തോക്കേന്തി പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ബാനറുകള്‍ കെട്ടുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ ആറിനാണ് മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം പ്രകടനം നടത്തിയത്.

15 മിനുട്ടോളം പ്രകടനം നടത്തിയ സംഘം പിന്നീട് കൊട്ടിയൂര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു.

തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ പോലീസ് സായുധ സംഘം അമ്പായത്തോട്ടില്‍ എത്തിയിട്ടുണ്ട്.

ഓപ്പറേഷന്‍ സമാധാനിനെ പരാജയപ്പെടുത്തണമെന്നും ജനുവരി 31 ന് പ്രഖ്യാപിച്ച ഭാരത്ബന്ദ് വിജയിപ്പിക്കണമെന്നും ബാനര്‍ പതിച്ചിട്ടുണ്ട്.

ഹിന്ദു ഫാസിസ്റ്റ് മോദിയും സോഷ്യല്‍ ഫാസിസ്റ്റ് പിണറായിയും ഒരേതൂവല്‍പക്ഷികളാണെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!