മരുന്നെത്തിക്കാന്‍ 24 മണിക്കൂര്‍ ദൗത്യവുമായി തളിപ്പറമ്പ് അഗ്നിശമനസേന-

തളിപ്പറമ്പ്: രോഗികള്‍ക്ക് മരുന്നെത്തിച്ചു നല്‍കാന്‍ അഗ്നിശമനസേന രാപകലില്ലാതെ ദിവസം മുഴുവനന്‍ കര്‍മ്മനിരതരാവുന്നു.

തിരുവനന്തപുരത്തുനിന്നും തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുള്ള രോഗിക്ക് മരുന്ന് എത്തിച്ച് നല്‍കുക എന്ന ദൗത്യം ഏറ്റടുത്ത് വിജയിച്ചത് മറക്കാനാവാത്ത അനുഭവമായി മാറിയെന്ന് തളിപ്പറമ്പ് അഗ്നിശമന സേനയുടെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി പറഞ്ഞു.

തിരുവനന്തപുരത്തുള്ള രോഗിയുടെ ബന്ധുവാണ് അത്യാവശ്യമരുന്ന് വാങ്ങി അവിടെയുള്ള ഫയര്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്.\

ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് അടുത്തിടെ രൂപീകരിക്കപ്പെട്ട സിവില്‍ ഡിഫന്‍സ് വിങ്ങാണ് മരുന്ന് തളിപ്പറമ്പില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

ഇന്നലെ രാവിലെ എത്തിച്ച മരുന്ന് സ്ഥലത്തെത്തിയ രോഗിയുടെ ബന്ധു ഫയര്‍ സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി.

കഴിഞ്ഞ ഏപ്രില്‍ രണ്ട് മുതലാണ് അഗ്നിശമന സേന ഇത്തരത്തില്‍ സേവനം ആരംഭിച്ചത്.

ഇന്നലെ വരെ പത്ത് പേര്‍ക്കാണ് മരുന്ന് എത്തിച്ചു നല്‍കിയത്.

ഇത് കൂടാതെ ഡയാലിസിസ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ഏത് സമയത്തും ആശുപത്രികളില്‍ എത്തിക്കുന്നുമുണ്ട്.

വിവിധ നിലയങ്ങളുടെ വാഹനങ്ങളെയും ജീവനക്കാരെയും ഉപയോഗിച്ചാണ് സേന ഈ ദൗത്യം നിര്‍വഹിക്കുന്നത്.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!