പഴയങ്ങാടിയിലെ വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി-

പഴയങ്ങാടി: വ്യാപാരിയെ കാണാതായി. പഴയങ്ങാടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് സമീപത്തെ കെ പി സ്റ്റോര്‍ ഉടമ ഫൈസല്‍ മമ്മാസനെ (48) ആണ് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്.

സഹോദരനും, മറ്റൊരു സുഹൃത്തും കൂടി ചേര്‍ന്നാണ് മൊത്ത-ചില്ലറ വ്യാപാര കട നടത്തുന്നത്.

വ്യാഴാഴ്ച രാവിലെ കടയില്‍ എത്തിയിരുന്നു. ഇതിനുശേഷം മൊട്ടാമ്പ്രത്തുള്ള, ഉമ്മയേയും സഹോദരിയേയും കാണാന്‍ പോയിരുന്നു.

തുടര്‍ന്ന് കടയില്‍ തിരിച്ചുവന്ന് ജോലിക്കാരന്റെ കയ്യില്‍ മൊബൈല്‍ഫോണ്‍ കൊടുത്താണ് തിരിച്ചുപോയത്.

ഇതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ല. ബന്ധുവീടുകളിലും, പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു.

വിവരം കിട്ടാത്തതിനാല്‍ ബന്ധുക്കള്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.

അന്വേഷണം വിവിധ സ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. താവം പള്ളിക്കരയിലെ ജുമാ മസ്ജിദിന് സമീപത്താണ് താമസിക്കുന്നത്.

ഭാര്യയും മൂന്ന് മക്കളും ഉണ്ട്. മകള്‍ വിവാഹിതയാണ്. വിവരം ലഭിക്കുന്നവര്‍ പഴയങ്ങാടി പോലീസിലോ, 9447799024 നമ്പറിലോ അറിയിക്കണം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!