മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

പരിയാരം: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. കൊളച്ചേരിയിലെ കൊല്ലറേത്ത് വിനോദ് കുമാര്‍ (52) ആണ് ഇന്ന് പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ മരിച്ചത്.

കഴിഞ്ഞ 21നാണ് വിനോദ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുധയാണ് ഭാര്യ. മക്കള്‍: അനന്യ, അവന്തിക (ഇരുവരും വിദ്യാര്‍ത്ഥികള്‍).രാമന്‍ നായര്‍ ദേവകി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ദാമോദരന്‍, നാരായണന്‍, പരേതനായ ഭാസ്‌ക്കരന്‍. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഉച്ചക്ക് ശേഷം സംസ്‌ക്കരിക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!