മധ്യവയസ്ക്കനെ മഖാമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പ്: മധ്യവയസ്ക്കനെ മഖാമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നടുവിൽ സ്വദേശി ഷുക്കൂർ (50) ആണ് മരിച്ചത്. മന്നയിലെ പ്രസിദ്ധമായ മഖാമിൽ രാവിലെ 10ന് ശേഷമാണ് മരണം നടന്നത്.

പത്ത് മണിക്ക് സുഹൃത്തിനെ മൊബൈലിൽ വിളിച്ചിരുന്നു. ബൈക്കും മൊബൈൽ ഫോണും പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.അസ്വാഭാവിക മരണത്തിന് കേസെടുത്തു.

രാവിലെ പത്തരയോടെ പ്രാർത്ഥനക്കെത്തിയ വരാണ് മൃതദേഹം കണ്ടത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!