തളിപ്പറമ്പില്‍ രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

തളിപ്പറമ്പ്: രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കാസര്‍ഗോഡ് പെരുമ്പളയിലെ കരുവാക്കോട് വീട്ടില്‍ എം.കെ.മുഹമ്മദ് (56) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രഭാകരന്‍ അറസ്റ്റ് ചെയ്തത്.

ഇന്ന് വൈകുന്നേരം മൂന്നിന് ചുടല ബസ് സ്‌റ്റോപ്പിന് സമീപത്ത് വെച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് കഞ്ചാവിന്റെ കാരിയറായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

ഉപ്പളയില്‍ നിന്നും കഞ്ചാവ് വാങ്ങി തളിപ്പറമ്പിലെത്തിക്കാനായിരുന്നു മുഹമ്മദിന് ലഭിച്ച നിര്‍ദ്ദേശം. ചുടല സ്റ്റോപ്പില്‍ കാത്തിരിക്കാനായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്ന് മുഹമ്മദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം എത്തിയത്. 2. 130 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇ. ജിമ്മി, കെ.വി.ഗിരീഷ്, പി.കെ.രാജീവന്‍, പി.പി.മനോഹരന്‍, പി.വി.പ്രകാശന്‍, ഇബ്രാഹിം ഖലീല്‍, മുഹമ്മദ് ഹാരിസ്, പി.പി.രജി രാഗ്,

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.ആരതി, പി.ജിഷ എന്നിവരും മുഹമ്മദിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!