എം.കെ.അര്‍ജുനന്‍-അരങ്ങൊഴിഞ്ഞത് അവസാനത്തെ കണ്ണി–എം.കെ.അര്‍ജുനന്‍-ശ്രീകുമാരന്‍തമ്പി ഹിറ്റുകളുടെ കൂട്ട്-

കരിമ്പം.കെ.പി.രാജീവന്‍

മലയാള സിനിമാ സംഗീത ചരിത്രത്തിലെ പഴയ തലമുറയിലെ അവസാനത്തെ കണ്ണിയാണ് ഇന്ന് പുലര്‍ച്ചെ അന്തരിച്ച എം.കെ.അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്റര്‍.

1964 ലെ നാരായണന്‍കുട്ടി വല്ലത്ത് സംവിധാനം ചെയ്ത ഒരേഭൂമി ഒരേ രക്തംമുതല്‍ ഈ 2020 ല്‍ കൊച്ചിന്‍ ആന്റണി സംവിധാനം ചെയ്യുന്ന വെല്‍ഡന്‍ ഗേള്‍ വരെ 153 സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന അര്‍ജുനന്‍ മാഷ് 654 ഗാനങ്ങളാണ് മലയാള സിനിമക്ക് സമ്മാനിച്ചത്.

തുടക്കം മുതല്‍ ഒര്‍ക്കസ്‌ട്രേഷനില്‍ ഒട്ടും ആവര്‍ത്തനമില്ലാത്ത ഗാനങ്ങള്‍ നല്‍കിയ അദ്ദേഹം 245 ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്നാണ്.

ഇത്രയേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ മറ്റൊരു കൂട്ടുകെട്ട് അപൂര്‍വ്വമായിരിക്കും.

മറ്റൊരു പ്രത്യേകത ഈ 245 സിനിമാ ഗാനങ്ങളും പുതിയ തലമുറപോലും ഇന്നും നെഞ്ചേറ്റുന്നു എന്നത് തന്നെയാണ്.

അര്‍ജുനന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയും ഒത്തുചേര്‍ന്ന കൂട്ടുകെട്ടിലെ ഗാനങ്ങളെക്കുിച്ച് മാത്രമാണ് ഇവിടെ പറയുന്നത്.

1969 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത റസ്റ്റ്ഹൗസ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. യമുനേ യദുകുല രതിദേവനെവിടെ–എന്ന യേശുദാസും എസ്.ജാനകിയും പാടിയ ഗാനം ഇന്നും ഹിറ്റ് ചാര്‍ട്ടിലാണ്.

ഇതേ സിനിമയിലെ തന്നെ പൗര്‍ണിചന്ദ്രിക തൊട്ടുവിളിച്ചു, 1970 ല്‍ ശശികുമാറിന്റെ തന്നെ സംവിധാനത്തിലെത്തിയ രക്തപുഷ്പത്തിലെ സിന്ദൂരപ്പൊട്ടുതൊട്ട്- നീലക്കുടനിവര്‍ത്തി-മലരമ്പനറിഞ്ഞില്ല, വേണു സംവിധാനം ചെയ്ത 1971 ലെ സി ഐ ഡി നസീര്‍ എന്ന ചിത്രത്തിലെ നിന്‍മണിയറിയിലെ- നീലനിശീഥിനി, 1972 ലെ ദുഖമേ നിനക്ക് പലര്‍കാല വന്ദനം-,

നിലരാവിനു ലഹരി-നക്ഷത്രകിന്നരന്‍മാര്‍ വിരുന്നുവന്നു, 1972 ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ തന്നെ പുറത്തുവന്ന അന്വേഷണത്തിലെ ചന്ദ്രരശ്മിതന്‍-തുടക്കം ചിരിയുടെ തുടക്കം, എ.ബി.രാജ് സംവിധാനം ചെയ്ത 1973 ലെ അജ്ഞാതവാസത്തില്‍ ജയചന്ദ്രന്‍ പാടിയ മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി-

73 ല്‍ തന്നെ ശശികുമാര്‍ സംവിധാനം ചെയ്ത പഞ്ചവടിയിലെ തിരമാലകളുടെ ഗാനം-മനസിനകത്തൊരു പാലാഴി, തോമസ് ബെര്‍ളി സംവിധാനം നിര്‍വ്വഹിച്ച ഇതു മനുഷ്യനോ എന്ന ചിത്രത്തിലെ സുഖമൊരു ബിന്ദു-, പത്മവ്യൂഹത്തിലെ(ശശികുമാര്‍)കുയിലിന്റെ മണിനാദം കേട്ടു-, പാലരുവിക്കരയില്‍-,

സിന്ദൂരകിരണമായ്-.പൂന്തേനരുവി(ശശികുമാര്‍-1974)യിലെ നന്ത്യാര്‍വട്ട പൂചിരിച്ചു-,കുളിരോട് കുളിരെടി- ഒരു സ്വപ്‌നത്തിന്‍ മഞ്ചലെനിക്കായ്-, പ്രവാഹം(ശശികുമാര്‍-1975) സ്‌നേഹഗായികേ-, സ്‌നേഹത്തിന്‍ പൊന്‍വിളക്കേ-, പിക്‌നിക്ക്(ശശികുമാര്‍-1975) വാല്‍ക്കണ്ണെഴുതി-,കസ്തൂരി മണക്കുന്നല്ലോ-,

ചട്ടമ്പികല്യാണി(ശശികുമാര്‍-1975)പൂവിനുകോപം വന്നാല്‍, ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍, സിന്ദൂരംതുടിക്കുന്ന, പുലിവാല്-(ശശികുമാര്‍-1975) ലജ്ജാവതി ലജ്ജാവതി–, ഒരു സ്വപ്‌നത്തിന്‍-തിരുവോണം(ശ്രീകുമാരന്‍തമ്പി-1975)തിരുവേണപുലരിയില്‍,

താരം തുടിച്ചു, എത്ര സുന്ദരി-, ഓമനകുഞ്ഞ്(എ.ബി.രാജ്-1975) ഭഗവത്ഗീതയും സത്യഗീതം, സ്വപ്‌നത്തിലിന്നലെയെന്‍-, അഷ്ടമിരോഹിണി-(എ.ബി.രാജ്-1975)രാരീരം പാടുന്നു-,നവരത്‌നപേടകം-,

പത്മരാഗം(ശശികുമാര്‍-1975)സാന്ധ്യതാരകേ-,ഉറങ്ങാന്‍ കിടന്നാല്‍-, ഉഷസാം സ്വര്‍ണ താമര-, സിന്ധു(ശശികുമാര്‍-1975)തേടിത്തേടി ഞാനലഞ്ഞു-, ചെട്ടികുളങ്ങര ഭരണിനാളില്‍, ചന്ദ്രോദയം കണ്ടു-, സീമന്തപുത്രന്‍(എ.ബി.രാജ്-1976) സങ്കല്‍പ്പത്തിന്‍ സ്വര്‍ണമരം-,പൂക്കളെപോലെ-,

ഒഴുക്കിനെതിരെ(പി.ജി.വിശ്വംഭരന്‍-1976)ഒരു പ്രേമ കവിത തന്‍-,കന്യാദാനം(ശശികുമാര്‍-1976)രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടി-, ആടാതെ തളരുന്ന-, മധുരസ്വപ്‌നം (എം.കൃഷ്ണന്‍നായര്‍-1977) താരുണ്യപുഷ്പവനത്തില്‍-,മംഗലപാലകന്‍-, ശംഖുപുഷ്പം (ബേബി-1977)സപ്തസ്വരങ്ങളാടും-,

ആയിരം അജന്താ ശില്‍പങ്ങളില്‍-, മോഹവും മുക്തിയും(ശശികുമാര്‍-1977)മറവിതന്‍ തിരകളില്‍–,ചുംബന വര്‍ണ പതംഗങ്ങളാല്‍-,

അന്തര്‍ദാഹം(ഐ.വി.ശശി-1977)ശ്രാവണപുലരിവന്നു-,ഭാര്യാവിജയം(എ.ബി.രാജ്-1977)ഏപ്രില്‍ മാസത്തില്‍-,കാമദേവനെനിക്കുതന്ന-, ശാന്ത ഒരു ദേവത(എം.കൃഷ്ണന്‍ നായര്‍-1977)നിലവിളക്കിന്‍തിരി–,

ജയിക്കാനായ് ജനിച്ചവന്‍(ശശികുമാര്‍-1978) ചാലക്കമ്പോളത്തില്‍ വെച്ച്-അരയാല്‍ മണ്ഡപം-, കാവടിചിന്തുപാടി-,ഏഴുസ്വരങ്ങള്‍ തന്‍-,അള്ളാവിന്‍ തിരുസഭയില്‍-,

കാത്തിരുന്ന നിമിഷം(ബേബി-1978)-ചെമ്പക തൈകള്‍പൂത്ത-, ശാഖാ നഗരത്തില്‍-,മാവുപൂത്തു. ഭാര്യയും കാമുകിയും (ശശികുമാര്‍-1978)പൊന്നും തേനും ചാലിച്ചു-, അജ്ഞാത തീരങ്ങള്‍(എം.കൃഷ്ണന്‍നായര്‍-1979)ജലതരംഗം നിന്നെ-,

പഞ്ചവടിയിലെ-, കഴുകന്‍(1979-എ.ബി.രാജ്)എന്തിനീ ജീവിതവേഷം-, സചന്ദനക്കുളിര്‍ ചൂടിവരും-, അന്ഗിശരം(എ.ബി.രാജ്-1981) വിരുന്നുവന്നു സ്‌നേഹത്തിന്‍-, നായിക(ജയരാജ്-2011)ആദ്യരാഗ-, കസ്തൂരി മണക്കുന്നല്ലോ-, നനയും നിന്‍മിഴിയോരം-, പഴയൊരു രജനിതന്‍-,

ഭയാനകം(ജയരാജ്-2018) വടക്കന്നം-, നിന്നെതൊടും-, കുട്ടനാടന്‍ കാറ്റ്-, അടിയമ്മി- അര്‍ജുനന്‍ മാസ്റ്റര്‍ ശ്രീകുമാരന്‍തമ്പി കൂട്ടുകെട്ടിലെ ഹിറ്റ് ഗാനങ്ങളില്‍ ചിലത് മാത്രമാണിവ.

2017 ലെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മാത്രം കേട്ടാല്‍ മതി അര്‍ജുനന്‍ മാഷിന്റെ പ്രതിഭ ഒരിഞ്ചുപോലും താഴ്ന്നുപോയില്ലെന്ന് വ്യക്തമാവാന്‍.

വയലാറിനോടൊപ്പം 47 ഗാനങ്ങളും, പി.ഭാസ്‌ക്കരനോടൊപ്പം 46, പൂവ്വച്ചല്‍ ഖാദര്‍-41, പാപ്പനംകോട് ലക്ഷ്മണന്‍-34, ഒ എന്‍ വി-26, ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍-22, കാനം ഇ.ജെ.-21, ആര്‍.കെ.ദാമോദരന്‍-14, മങ്കൊമ്പ് ഗോപാകൃഷ്ണന്‍-14 എന്നിങ്ങനെയാണ് മറ്റ് ഗാനരചയിതാക്കളോടൊപ്പമുള്ള സംഭാവന.

അര്‍ജുനന്‍മാസ്റ്റര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം മോഹന രാഗമാണ്. യേശുദാസ് അര്‍ജുനന്‍ മാഷിന്റെ 209 ഗാനങ്ങളും ജയചന്ദ്രന്‍ 50 ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 1975 ലാണ് ഏറ്റവും കൂടതല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!