മോഹന്‍ലാല്‍ ചിത്രം നീരാളി റിലീസിങ്ങ് വൈകും

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘നീരാളി’ റിലീസിങ്ങ് വൈകും. ഈദ് റിലീസായി ജൂണ്‍ 14 ന് തീയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ‘നീരാളി’. 

എന്നാല്‍ വൈറസ് ബാധയുടെ പാശ്ചാതലത്തില്‍ റിലീസ് ജൂലായിലേക്ക് മാറ്റുകയായിരുന്നു. ചിത്രം ജൂലായ് 12 റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസിങ്ങ് തീയതി കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

നദിയ മൊയ്തുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.

You can like this post!

You may also like!