മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി : അഞ്ച് കോടിയുടെ സമ്മാനം നല്‍കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു

തളിപ്പറമ്പ്: അഞ്ച് കോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം നല്‍കുന്നത് ലോട്ടറി ഡയരക്ട്രേറ്റ് താല്‍ക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത അഞ്ച് കോടി രൂപ പറശിനിക്കടവില്‍ പറശിനി മടപ്പുര കുടുംബാംഗമായ പി.എം. അജിതനാണ്(61) സമ്മാനം ലഭിച്ചത്.

എന്നാല്‍ ഇതിന് ശേഷം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഒരു പരാതിയില്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് സൂചന. ലോട്ടറി വില്‍പ്പന നടത്തിയ മുയ്യം സ്വദേശി പി.വി.പവിത്രനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു അന്വേഷണവും നടക്കുന്നില്ലെന്നാണ് ഡി.വൈ.എസ്.പി പറയുന്നത്. തളിപ്പറമ്പിലെ പി.വി.വത്സരാജന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറി ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് സബ് ഏജന്റായ പി.വി പവിത്രന് നല്‍കിയത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!