മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍–125 കുടുംബസദസുകള്‍ക്ക് 24 ന് കീഴാറ്റൂരില്‍ തുടക്കം.

തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മികവിന്റെ 125 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി തളിപ്പറമ്പിലും പരിസരങ്ങളിലുമായി 125 കുടുംബസദസുകള്‍ സംഘടിപ്പിക്കുന്നു.

മഹത്തായ പൈതൃകം, മഹത്തായ ലക്ഷ്യം, മികവിന്റെ 125 വര്‍ഷങ്ങള്‍ എന്ന ശതോത്തര രജത ജൂബിലി സന്ദേശം പ്രചരിപ്പിക്കുകയാണ് കുടുംബ സദസുകളുടെ ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ നന്‍മയുടെയും മേന്‍മയുടെയും പാതകളിലേക്ക് സഞ്ചരിക്കണമെങ്കില്‍, രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം എന്ന സന്ദേശവും, കുടുംബസദസുകളുടെ സംഘാടനം കൊണ്ട് സാധിക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞു.

 ഈ മാസം 24 ന് കീഴാറ്റൂരിലാണ് ആദ്യത്തെ കുടുംബസദസ് നടക്കുക.

നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്യും.

പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.ബിജുമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.വി.ബാലകൃഷ്ണന്‍, ടി.പി.മായാമണി, പി.വിജയലക്ഷ്മി, കെ.ശിവശങ്കരപിള്ള, എസ്.കെ.നളിനാക്ഷന്‍, കെ.ജി.ശശീന്ദ്രന്‍ നായര്‍, കെ.ഷീജ, വി.വി.മഹേശ്വരന്‍, ആര്‍.ഗോപാലന്‍, കെ.വി.രാമകൃഷ്ണന്‍, എം.ജെ.മാത്യു, എം.വി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!