മൂത്തേടത്ത് ഹൈസ്‌കൂളിലെ ഉന്നത വിജയികളെ എന്‍ എസ് എസ് യൂണിറ്റ് ആദരിച്ചു.

 

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മികവിന് ആദരം പദ്ധതിയുടെ ഭാഗമായി ഈ കഴിഞ്ഞ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളിലെത്തി ആദരിച്ചു.

ജില്ലയില്‍ 1200 ല്‍ 1200 മാര്‍ക്കു വാങ്ങിയ 22 വിദ്യാര്‍ത്ഥികളില്‍ 2 പേര്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നായിരുന്നു. വിദ്യാര്‍ത്ഥികളായ കാര്‍ത്തിക് റോഷന്‍, ആകാശ് കൃഷ്ണന്‍ എന്നിവരെ അധ്യാപകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും വീടുകളിലെത്തി അനുമോദിച്ചു.

പ്രിന്‍സിപ്പാള്‍ പി ഗീത വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി വി രസ്‌നമോള്‍, അധ്യാപകരായ ടി പ്രവീണ്‍, കെ സപ്ന, എന്‍ എസ് എസ് വളണ്ടിയര്‍മാരായ കെ പി ആദര്‍ശ്, കെ അശ്വന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!