മൊറൊട്ടോറിയം കാലയളവിലെ പലിശ സര്‍ക്കാര്‍ വഹിക്കണം ; ആള്‍ കേരള കാര്‍ഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

തളിപ്പറമ്പ് : മൊറൊട്ടോറിയം കാലയളവിലെ പലിശ സര്‍ക്കാര്‍ വഹിക്കണമെന്നും വിലത്തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുവാന്‍ പാക്കേജ് കൊണ്ടുവരണമെന്നും ആള്‍ കേരള കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക് സയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ കെ. എം. ഉമേശന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ. എ. മാത്യു ഉത്ഘാടനം ചെയ്തു. വി. ജനാര്‍ദ്ദനന്‍, എം. കെ. ബാലകൃഷ്ണന്‍, സുരേശന്‍ പാച്ചേനി, ജോളിയമ്മ പാനൂസ്, പി. രത്‌നാകരന്‍, കെ വി ഗോവിന്ദന്‍, പി ടി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ സുരേശന്‍പാച്ചേനി (പ്രസിഡന്റ്), ജോളിയമ്മ പാനൂസ് (വൈസ് പ്രസിഡന്റ്), പി. രത്‌നാകരന്‍ (സെക്രട്ടറി), സി.കെ രാജന്‍ (ജോയിന്റ് സെക്രട്ടറി), പി. സജിത (ട്രഷറര്‍).

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!