തളിപ്പറമ്പില്‍ അറസ്റ്റിലായ നാല് മോഷ്ടാക്കള്‍ക്കെതിരെ പരാതി പ്രവാഹം

തളിപ്പറമ്പ്: ഇന്നലെ അറസ്റ്റിലായ നാല് മോഷ്ടാക്കള്‍ക്കെതിരെ പരാതി പ്രവാഹം. മാധ്യമങ്ങളില്‍ അറസ്റ്റ് വാര്‍ത്തയും പ്രതികളുടെ പടങ്ങളും വന്നതോടെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നത്.

പറശിനിക്കടവ് പി എച്ച് സി ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഡോക്ടറുടെ ഐഫോണും ധര്‍മ്മശാല നിഫ്റ്റിലെ വിദ്യാര്‍ത്ഥിയായ പൂനെ സ്വദേശിയുടെ ക്വാര്‍ട്ടേഴ്‌സിസില്‍ നിന്ന് ബൈക്കും മോഷ്ടിച്ച സംഘത്തില്‍ ഉള്‍പ്പെട്ട

നാലുപേരായ ചേപ്പറമ്പിലെ ആല വളപ്പില്‍ അശ്വന്ത് (22), പറശിനിക്കടവ് തലുവിലെ ബിനോയ് (22), പൂമംഗലത്തെ മഠത്തും പൊയില്‍ ജിതേഷ് (22), കുറുമാത്തൂരിലെ വൈഷ്ണവ് (22) എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നത്.

കയ്യം തടത്തിലെ അശ്വന്ത് ശശി എന്ന യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ പോലീസ് പ്രതികള്‍ വില്‍പ്പന നടത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ണൂരിലെ കടകളില്‍ നിന്ന് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചത് പ്രകാരം തന്നെ അറുപതിലേറെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തത് വീണ്ടെടുക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇത് കൂടാതെ 36 പുതിയ പരാതികള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും മൊബൈല്‍ മോഷണം തന്നെയാണ്. അശ്വിന്‍, ജിതേഷ് എന്നിവര്‍ക്കെതിരെ ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ അക്രമം നടത്തിയതിന് കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

ബിനോയ്, വൈഷ്ണവ് എന്നിവര്‍ക്കെതിരെ കഞ്ചാവ് കേസുകളുമുണ്ടെന്നും പോലീസ് പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇന്നു തന്നെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഹരജി നല്‍കുമെന്ന് പോലീസ് അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!