ആ വിശുദ്ധരാത്രികള്‍ ഒരുങ്ങുന്നു

കൊച്ചി: ജാതീയത, കപട സദാചാരം, ലിംഗവിവേചനം തുടങ്ങിയ സമൂഹത്തിലെ യാഥാര്‍ഥ്യങ്ങള്‍ വിമര്‍ശനാത്മകമായി ആക്ഷേപഹാസ്യത്തോടെ അഞ്ച് കഥയിലൂടെ നോക്കിക്കാണുകയാണ് വിശുദ്ധരാത്രികള്‍ എന്ന് പേരിട്ട ചിത്രം.

പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അഞ്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ്. സമൂഹത്തിന്റെ കപട സദാചാര ബോധത്തിനുനേര്‍ക്ക് തുറന്ന കാഴ്ചയൊരുക്കുന്ന ചിത്രം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതാനുഭവം വരച്ചിടും.

ശീതള്‍ ശ്യാം, ഹണി വിനു, സാന്ദ്ര ലാര്‍വിന്‍, ദീപ്തി കല്യാണി, മോനിഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അഞ്ചു രാത്രിയിലായി നടക്കുന്ന സംഭവങ്ങളെ പ്രമേയമാക്കിയാണ് ഒരുക്കുന്നത്.

മലയാള സിനിമാ നാടകമേഖലയിലെ കലാകാരന്‍മാര്‍ക്കുപുറമെ കൊല്‍ക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കള്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, കെ ബി വേണു, ശരത് സഭ, ശ്രീജയ നായര്‍ തുടങ്ങിയവരും അഭിനേതാക്കളാണ്.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ ഡോ. എസ് സുനിലാണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!