കുളപ്പുറം വയലില്‍ നാളെ മണ്‍സൂണ്‍ മഡ് ഫുട്‌ബോള്‍ അരങ്ങേറും.

പരിയാരം: കുളപ്പുറം വയലില്‍ നാളെ മണ്‍സൂണ്‍ മഡ് ഫുട്‌ബോള്‍ അരങ്ങേറും.

കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയം കണ്ണൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് മണ്‍സൂണ്‍ ഫെസ്റ്റ് എന്ന പേരില്‍ മഡ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്.

നാളെ ഉച്ചക്ക് ശേഷം രണ്ടിന് കുളപ്പുറത്തെ പുതിയിടത്ത് താഴെ കണ്ടത്തിലാണ് പരിപാടി. ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് വിജയികള്‍ക്ക് സമ്മാനദാനം നടത്തും. കളക്ടറുടെയും എംഎല്‍എയുടെയും നേതൃത്വത്തിലുള്ള ടീമുകള്‍ തമ്മിലാണ് ഉദ്ഘാടന മല്‍സരം.

ഇത് കൂടാതെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിയാരം പോലീസ് സ്‌റ്റേഷന്‍, കേരളാ ഫയര്‍ഫോഴ്‌സ് പയ്യന്നൂര്‍ യൂണിറ്റ്, കെഎസ്ഇബി പഴയങ്ങാടി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്, എന്നീ ടീമുകളും പ്രാദേശിക ടീമുകളും മല്‍സരത്തിന്റെ ഭാഗമാകും.

കൂടാതെ ഇത്തവണ വനിതകള്‍ പങ്കെടുക്കുന്ന ടീമുകളും മഡ് ഫുട്‌ബോളില്‍ മല്‍സരിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വായനശാലയുടെ നേതൃത്വത്തില്‍ മഡ് ഫുട്‌ബോള്‍മേള നടക്കുന്നത്.

ചെളി നിറഞ്ഞ കണ്ടം ട്രാക്ടര്‍ വെച്ച് വീണ്ടും ഉഴുതുമറിച്ച് മല്‍സരങ്ങള്‍ക്ക് സജ്ജീകരിച്ചു കഴിഞ്ഞു. മല്‍സരത്തിനിടയില്‍ നാടന്‍പാട്ട്, ഗാനമേള എന്നിവയും അരങ്ങേറുമെന്ന് വായനശാല പ്രസിഡന്റ് വി.വി.മനോജ്കുമാര്‍, ടി.വി.അനീഷ്, വി.വി.രതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!