റോഡില്‍ നിറയെ ചരള്‍–പരാതി പറഞ്ഞ് മടുത്തു, വെള്ളാരംപാറ ശാഖ മുസ്ലിംലീഗ് കമ്മറ്റിയിലെ ചുണക്കുട്ടികള്‍ രംഗത്തിറങ്ങി, രണ്ട് മണിക്കൂര്‍ കൊണ്ട് റോഡ് ക്ലീനായി-

തളിപ്പറമ്പ്: റോഡില്‍ ചരള്‍ അടിഞ്ഞുകൂടി, പരാതി പറഞ്ഞ് മടുക്കുകയും കണ്‍മുന്നില്‍ അപകടം പെരുകുകയും ചെയ്തതോടെ

മുസ്ലിംലീഗിന്റെ ചുണക്കുട്ടികള്‍ രംഗത്തിറങ്ങി രണ്ട് മണിക്കൂര്‍ കൊണ്ട് റോഡ് അപകടരഹിതമാക്കി.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ വെള്ളാരംപാറയിലെ ബൂസ്വിരി ഗാര്‍ഡന്‍ പ്രദേശത്ത് മഴയില്‍ റോഡില്‍ അടിഞ്ഞുകൂടിയ

ചരള്‍ അപകടം വരുത്തുന്നത് തടയാന്‍ നാട്ടുകാര്‍ പഞ്ചായത്ത്-പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

എന്നാല്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ചരളില്‍ പെട്ട് നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെട്ടത്.

ഇന്നലെ രാത്രി ഇരിക്കൂറിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാര്‍ ചരളില്‍ പെട്ട് റോഡില്‍ വീണ് ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് വെള്ളാരംപാറ ശാഖ മുസ്ലിം ലീഗ് ഭാരവാഹികള്‍ ഇന്ന് രാവിലെ സ്ഥലത്തെത്തുകയും റോഡില്‍ മൂന്നു വളവുകളില്‍

അടിഞ്ഞുകൂടിയ ചരല്‍ വളരെ അപകടമാണെന്ന് മനസിലാക്കുകയും ചെയ്തത്.

ഇനി ആരെയും കാത്തുനില്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ച പ്രവര്‍ത്തകര്‍ ഉടനെതന്നെ സമീപത്തെ വീടുകളില്‍ നിന്ന് ആവശ്യമായ

പണിയായുധങ്ങള്‍ സംഘടിപ്പിക്കുകയും ശക്തമായ മഴയെ വകവെക്കാതെ രാവിലെ 9 മണിയാകുമ്പോഴേക്കും റോഡിലെ  മുഴുവന്‍ ചരലുകളും നീക്കംചെയ്ത് അപകടരഹിതമാക്കി.

ശാഖ പ്രസിഡന്റ് അയ്യുബ്, ജനറല്‍ സെക്രട്ടറി ടി.കെ.സജീര്‍, വൈസ്.പ്രസിഡന്റ് മഹറൂഫ്, മണ്ണന്‍ സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Report-കരിമ്പം.കെ.പി.രാജീവന്‍-(Mob-9447888328)

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!