മൈത്രി ജയന് മാതമംഗലം പൗരാവലിയുടെ ആദരവ്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു.

പരിയാരം: മൈത്രി ജയന് മാതമംഗലം പൗരാവലിയുടെ ആദരവ്.

ലോക്ഡൗണ്‍ കാലത്ത് ഫയര്‍സര്‍വീസ്, പോലിസ്, ആരോഗ്യവകുപ്പ് എന്നിങ്ങനെ അടിയന്തിര ആവശ്യങ്ങള്‍ക്കായി നിരത്തിലിറങ്ങിയ വാഹനങ്ങളുടെ ടയര്‍ റിപ്പയറിംഗ് ജോലികള്‍ സൗജന്യമായി നിര്‍വഹിച്ച്, ജില്ലാഭരണകൂടത്തിന്റെ ആദരവ് നേടിയ മൈത്രി ജയനെ ജന്‍മനാടായ മാതമംഗലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മാതമംഗലം കൂട്ടായ്മയുടെ പേരിലാണ് ആദരിച്ചത്.

ഇപ്പോള്‍ മയ്യിലില്‍ താമസിക്കുന്ന ജയന്‍ മാതമംഗലം പുനിയങ്കോട് സ്വദേശിയാണ്.

കോവിഡ് 19 നെ ഭയന്ന് ടയര്‍ റിപ്പയറിംഗ് ജോലിക്കാരെല്ലാം തൊഴിലില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നപ്പോഴാണ് സൗജന്യസേവനവുമായി ജയന്‍ രംഗത്തിറങ്ങി വാഹനയാത്രക്കാര്‍ക്ക് കൈത്താങ്ങായി മാറിയത്.

ചടങ്ങിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീന്‍ നിര്‍വഹിച്ചു. പൗരാവലിയുടെ ഉപഹാരം അദ്ദേഹം ജയന് സമ്മാനിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം എം. ശശിധരന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ശങ്കരന്‍, കെ.വി. രാജന്‍, ഹരിത രമേശന്‍, കെ.കെ. ഭാര്‍ഗവി എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!