നസ്ര ചാരിറ്റബിള്‍ ട്രസ്റ്റ് റെസ്‌ക്യൂ ടീമിന്റെ ജേഴ്സി പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ പ്രകാശനം ചെയ്തു

പാലക്കാട്: നിരവധി ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ നസ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആര്‍ട്‌സ് ആന്‍ഡ് മീഡിയ നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ സേനയായ റെസ്‌ക്യൂ ടീമിന്റെ ജേഴ്സി പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ പ്രകാശനം ചെയ്തു.

നസ്ര ചാരിറ്റബിള്‍ ട്രസ്റ്റ് റെസ്‌ക്യൂ ടീം ലീഡര്‍ കാദര്‍ തൃശൂര്‍ ജേഴ്സി ഏറ്റു വാങ്ങി. കേരളത്തില്‍ എവിടെയും ആവശ്യമായി വന്നേക്കാവുന്ന ഏതു തരത്തിലുമുളള സന്നദ്ധ സേവനത്തിനും തയ്യാറായ യുവജനങ്ങളെ

അണിനിരത്തിക്കൊണ്ടുളള നസ്ര ചാരിറ്റബിള്‍ ട്രസ്റ്റ് റെസ്‌ക്യൂ ടീം കേരളത്തിലുടനീളം നിരവധി ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമാണ്.

ഇവരെ ഒന്നുകൂടി പൊതു സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനും ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്യുവാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. കേരളത്തിലെ മുഴുവനാളുകളുടെയും സഹകരണം ഇവര്‍ക്കുണ്ടാകണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.

ചെയര്‍മാന്‍ ഫാസ് കാലിക്കറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെസ്സി കൊണ്ടോട്ടി, കോഡിനേറ്റര്‍മാരായ അസീസ് കുളപ്പറമ്പ്, അമിയ എറണാകുളം തുടങ്ങിയവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!