നീലി യുടെ ട്രെയിലര്‍ നടന്‍ മമ്മുട്ടി റിലീസ് ചെയ്തു

കൊച്ചി : മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘നീലി’ യുടെ ട്രെയിലര്‍ നടന്‍ മമ്മുട്ടി റിലീസ് ചെയ്തു. ഉദ്വേഗം നിറഞ്ഞ ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധിപേരാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം വന്‍ഹിറ്റായി കഴിഞ്ഞു. അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം ഓഗസ്ത് 10ന് റിലീസാകും.

തോര്‍ത്ത് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് റഹ്മാനാണ് നീലിയുടെ സംവിധായകന്‍. തിരക്കഥ റിയാസ് മാരാത്ത് മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്.

You can like this post!

You may also like!