ഉളിക്കല്‍ കാലാങ്കിയോട് അവഗണന : ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസനത്തിനു വേണ്ടി വേറിട്ട ശബ്ദമാകാന്‍ പ്രതിഷേധ സദസ്സ്

ഉളിക്കല്‍ : മലയോരത്തിന്റെ വികസനത്തിനായി വേറിട്ട ശബ്ദമാകാന്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ടൂറിസം മേഖലയില്‍ ഉളിക്കല്‍ കാലാങ്കി ടോപ് സ്റ്റേഷന്‍ വികസിച്ചു വരമ്പോഴും ഇവിടേക്കുളള വര്‍ഷങ്ങള്‍ പഴക്കമുള്ള ഏഴു കിലോമീറ്ററോളം നീളത്തിലുള്ള റോഡ് ഒരേസമയം ഒന്നിലധികം വാഹനങ്ങള്‍ക് കടന്നു പോകാന്‍ സാധിക്കാത്ത് അവസ്ഥയിലാണുളളത്.

നിലവിലുള്ള കലുങ്കുകള്‍ എല്ലാം തന്നെ തകര്‍ന്നു വീഴാറായി റോഡ് ശോചനീയാവസ്ഥയിലായതോടെ നിരവധി ബസുകള്‍ സര്‍വീസ് നടത്തിയ ഈ റൂട്ടില്‍ ഇപ്പോള്‍ കേവലം മൂന്നായി ചുരുങ്ങി.

ഇതോടെ പതിറ്റാണ്ടുകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഈ നാടിനോട് കാണിക്കുന്ന അവഗണന കാണിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

മാട്ടറ കാലാങ്കി അപ്പര്‍ കാലാങ്കി റോഡ് മെക്കാഡം ടാറിങ് നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ രൂപീകരിച്ച വാട്‌സ്ആപ് കൂട്ടായ്മയില്‍ നിന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.

ഈ കൂട്ടായ്മയാണ് ഇത്തരമൊരു പ്രതിഷേധസദസ്സ് കക്ഷി രാഷ്ട്രീയങ്ങള്‍ക് അതീതമായി സംഘടിപ്പിച്ചത്. കോ ഓര്‍ഡിനേറ്റര്‍ സരുണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധസദസ്സ് കാലാങ്കി ഇടവക വികാരി ഫാ:മാത്യു എടേട്ട് ഉദ്ഘാടനം ചെയ്തു.

ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കുവാനോ, ഒരു നാടിന്റെ പ്രതിച്ഛായ ഉയര്‍ത്തിപിടിക്കാനോ, ആ നാട്ടിലെ സകലമേഖലയും വികസിക്കുവാനോ ആ നാട്ടിലേക്ക് ഉന്നത നിലവാരമുള്ള റോഡുകള്‍ ആവശ്യമാണെന്ന് പ്രതിഷേധസദസ്സ് ഉദഘാടനം ചെയ്തുകൊണ്ട് കാലാങ്കി ഇടവക വികാരി ഫാ :മാത്യു എടേട്ട് പറഞ്ഞു.

ഷാജി പൂപ്പള്ളില്‍, സിജി സണ്ണി, കുട്ടിയച്ചന്‍ ഇടയാലില്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചെറിയമ്മാക്കല്‍ സ്വാഗതവും കണ്‍വീനര്‍ ബിബിന്‍ പഴെമഠം നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍ക്കും,

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും സര്‍ക്കാരിനും നിവേദനങ്ങള്‍ സമര്‍പ്പിക്കാനും മാട്ടറ, കാലാങ്കി പ്രദേശവാസികളെ ഉള്‍പ്പെടുത്തി വ്യത്യസ്തമാര്‍ന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും കൂട്ടായ്മയില്‍ തീരുമാനിച്ചു.

നാടിന്റെ പുരോഗമനത്തിനായി നാളെകളില്‍ സജീവമായി നിലനിന്നുകൊണ്ട് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും നാടിനോടുളള അവഗണന തുടര്‍ന്നാല്‍ വോട്ടു ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള വ്യത്യസ്ത സമരമാര്‍ഗങ്ങളിലേക്ക് കടക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!